Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം ഗവ എല്‍.പി സ്‌കൂളില്‍ കുട്ടികളുടെ ശാസ്‌ത്രോത്സവ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം നടന്നു.



അയര്‍ക്കുന്നം ഗവ എല്‍.പി സ്‌കൂളില്‍ കുട്ടികളുടെ ശാസ്‌ത്രോത്സവ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സീനാ ബിജു നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലാല്‍സി പ്രദര്‍ശന വേദി തുറന്നു കൊടുത്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി നാഗമറ്റം, പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ജനകീയ ചര്‍ച്ചക്ക് റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍മാരായ കുര്യന്‍, സക്കറിയ എന്നിവര്‍ നേതൃത്വം നല്‍കി. ഹെഡ്മിസ്ട്രസ് സബിത എസ്, പി.ടി.എ പ്രസിഡന്റ് മനോജ്, മിനിമോള്‍ കെ.റ്റി, വര്‍ഷ കെ.വി, വിഷ്ണുപ്രിയ വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments