Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം സഹോദയ CBSE വിദ്യാഭ്യാസ പ്രദര്‍ശനത്തിന് പൈക ജ്യോതി പബ്ലിക് സ്‌കൂളില്‍ തുടക്കമായി.



കോട്ടയം സഹോദയ CBSE വിദ്യാഭ്യാസ പ്രദര്‍ശനത്തിന്  പൈക ജ്യോതി പബ്ലിക് സ്‌കൂളില്‍ തുടക്കമായി. വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര-ഗണിത ശാസ്ത്ര മികവുകളെ അടിസ്ഥാനമാക്കിയുള്ള മത്സരങ്ങളും നിരവധി കോളേജുകളുടെയും, സ്ഥാപനങ്ങളുടെയും സ്റ്റാളുകളുമാണ് പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. വെളളി, ശനി ദിവസങ്ങളിലായി നടക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം  സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് നിര്‍മ്മല ജിമ്മി നിര്‍വഹിച്ചു  കോട്ടയം സഹോദയ പ്രസിഡന്റ്റ് ബെന്നി ജോര്‍ജ് അധ്യക്ഷനായിരുന്നു. സിസ്റ്റര്‍ മരീന ഞാറക്കാട്ടില്‍,  എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി,  ആര്‍.സി കവിത, മാത്യു പെരുമനംകാട്ട്, ജേക്കബ് സെബാസ്റ്റ്യന്‍, റോയി തോമസ്, ലിസെറ്റ് കണിവേലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രദര്‍ശന മേളയില്‍ എണ്‍പതില്‍പരം സ്‌കൂളുകളില്‍ നിന്നായി 600 ഓളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. പ്രദര്‍ശനം ശനിയാഴ്ച സമാപിക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന സമാപന സമ്മേളനത്തില്‍ മാണി സി കാപ്പന്‍ എം.എല്‍.എ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.




Post a Comment

0 Comments