ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസ്സോസിയേഷന്‍ 42-ാം സ്ഥാപികദിനാചരണ സമ്മേളനം കുമാരനല്ലൂരില്‍ നടന്നു. തയ്യല്‍ കടകള്‍ക്കു തൊഴില്‍ കരം ഒഴിവാക്കണമെന്നും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു യൂണിഫോമുകള്‍ ഒരാള്‍ക്കു തന്നെ നല്‍കുന്നതൂ അവസാനിപ്പിക്കുവാനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് എസ്.സുബ്രഹ്‌മണ്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.എസ്.സോമന്‍ ഉല്‍ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വി.ജി.ഉഷാകുമാരി , ജില്ല ട്രഷറര്‍ എം.പി.മുഹമ്മദ്കുട്ടി , ജില്ല വൈസ് പ്രസിഡന്റ് ജോയി കളരിക്കല്‍, പി.വി.നടരാജന്‍ , വി.എസ്.സ്‌ക്കറിയ, എം.എസ്.വത്സമ്മ എന്നിവര്‍ പ്രസംഗിച്ചു.
0 Comments