Breaking...

9/recent/ticker-posts

Header Ads Widget

അതിരമ്പുഴയില്‍ ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നു പ്രതികള്‍ അറസ്റ്റില്‍



അതിരമ്പുഴയില്‍ ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നു പ്രതികള്‍ അറസ്റ്റില്‍. കോട്ടമുറി കോളനിയില്‍ നന്ദു കുമാര്‍ (24), അതിരമ്പുഴ കോട്ടമുറി കോളനിയില്‍ കൊച്ചുപുരയ്ക്കല്‍ ചിറയില്‍ രാഹുല്‍  (22), കല്ലറ കാവിമറ്റം കൂരാപ്പള്ളില്‍ ജിഷ്ണു കുമാര്‍ (24) എന്നിവരെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.  ഇവര്‍ അതിരമ്പുഴ മുണ്ടുവേലിപ്പടി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കള്ള് ഷാപ്പില്‍  കയറി ഷാപ്പ് ജീവനക്കാരനെ ചീത്ത വിളിക്കുകയും, കള്ള് നിറച്ച് വച്ചിരുന്ന കുപ്പി ഉപയോഗിച്ച് ജീവനക്കാരന്റെ തലക്കടിക്കുകയുമായിരുന്നു. അതിനുശേഷം ഇവര്‍ ഷാപ്പിലെ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ജൂണ്‍ മാസം പത്താം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഇതിലെ പ്രതികളെ പിടികൂടുന്നതിനായി  ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്  ഏറ്റുമാനൂര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും പരാതിക്കാരനെ നേരില്‍ കണ്ട് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടുകയുമായിരുന്നു.പ്രതികളില്‍ ഒരാളായ നന്ദു കുമാറിന് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ അടിപിടി കേസുകളും, രാഹുലിന് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ കഞ്ചാവ് കേസും നിലവിലുണ്ട്. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ രാജേഷ് കുമാര്‍ ടി.ആര്‍, എസ്.ഐ. പ്രശോഭ് കെ.കെ, സി.പി.ഒ മാരായ ഡെന്നി, പ്രവീണ്‍, പ്രേംലാല്‍ രാകേഷ് എസ്.കെ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.




Post a Comment

0 Comments