Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലയിലെ ബാലസഭ കുട്ടികളുടെ ജില്ലാതല ഫുട്‌ബോള്‍ ടൂര്‍ണമെന്റ്



ലഹരി വിരുദ്ധ ക്യാമ്പയിന്‍ പ്രചരണത്തിന്റെ ഭാഗമായി കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ ബാലസഭ കുട്ടികളുടെ ജില്ലാതല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി.ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ചു മനോജ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ ലൂക്കോസ്, വാര്‍ഡ് മെമ്പര്‍ അരുണ്‍ ഫിലിപ്പ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ അരുണ്‍ പ്രഭാകര്‍, പ്രകാശ് ബി നായര്‍, വിവിധ ബ്ലോക്കുകളെ പ്രതിനിധീകരിച്ച് ചെയര്‍പേഴ്‌സണ്‍മാര്‍, അക്കൗണ്ടന്റുമാര്‍, സിഡിഎസ് മെമ്പര്‍മാര്‍,  ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ ,ബാലസഭ കുട്ടികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.11 ബ്ലോക്കുകളില്‍ നിന്നായി 11 സീനിയര്‍ ടീമും, 4 ജൂനിയര്‍ ടീമുകളില്‍ ആയി 270 കുട്ടികള്‍ മത്സരിച്ചു. ജൂനിയര്‍ വിഭാഗത്തിന്റെ ഫൈനല്‍ മത്സരത്തില്‍  വൈക്കം ടീമിനെ  പരാജയപ്പെടുത്തി ഉഴവൂര്‍ ടീം വിജയികളായി. സീനിയര്‍ വിഭാഗത്തിന്റെ ഫൈനല്‍ മത്സരത്തില്‍ ഉഴവൂര്‍ ടീമിനെ പരാജയപ്പെടുത്തി ഏറ്റുമാനൂര്‍ ടീം വിജയികളായി.




Post a Comment

0 Comments