ഏറ്റുമാനൂരിന് സമീപം നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. ശനിയാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം. ഞായറാഴ്ച പുലര്‍ച്ചെ വിദേശത്തേക്ക് യാത്രയാകുന്ന മകള്‍ക്കൊപ്പം എത്തിയ രക്ഷിതാക്കളാണ് അപകടത്തില്‍പ്പെട്ടത്. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ബൈപ്പാസ് റോഡ് സന്ധിക്കുന്ന പാറകണ്ടം ഭാഗത്താണ് അപകടം നടന്നത്. മഴയും പ്രദേശത്തെ വെളിച്ചക്കുറവും അപകടത്തിന് കാരണമായതായി സംശയിക്കുന്നു. കാറിലുണ്ടായിരുന്ന നെടുങ്കണ്ടം സ്വദേശികള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഓടിയെത്തിയ നാട്ടുകാരാണ് കാര്‍ ഉയര്‍ത്തി യാത്രക്കാരെ രക്ഷപ്പെടുത്തിയത്. ഏറ്റുമാനൂര്‍ പോലീസ് മേല്‍ നടപടി സ്വീകരിച്ചു.





0 Comments