മറ്റക്കര 151-ാം നമ്പര്‍ എന്‍ എസ് എസ് കരയോഗത്തിന്റെ കുടുംബസംഗമം മറ്റക്കര ശ്രീഭദ്ര ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പൊതുസമ്മേളനം എന്‍ എസ് എസ് കോട്ടയം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ബി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആര്‍ വേണുഗോപാലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രാഷ്ട്രപതിയില്‍ നിന്നും നാഷണല്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌ക്കാരം നേടിയ ഷീലാറാണിയേയും, മറ്റക്കരയില്‍ 50 വര്‍ഷമായി സൈക്കിളില്‍ പത്രവിതരണം നടത്തുന്ന കരയോഗ അംഗം ഒ ജി ഗോപിനാഥന്‍ നായര്‍ അവണൂക്കുന്നേലിനേയും ബി ഗോപകുമാര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. താലൂക്ക് യൂണിയന്‍ സെക്രട്ടറി ശ്രീ എ എം രാധാകൃഷ്ണന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി ശ്രീകാന്ത് മറ്റക്കര, വൈസ് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍, വനിതാ യൂണിയന്‍ കമ്മറ്റിയംഗം ഗിരിജ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.. ആധുനിക കാലഘട്ടത്തിലെ കുടുംബഭദ്രത എന്ന വിഷയത്തില്‍ എം ജി മഞ്ജുള ചര്‍ച്ച ക്ലാസ്സ് നയിച്ചു.


.webp)


0 Comments