ഏറ്റുമാനൂര്‍ കുരിശുമല സെന്റ് എഫ്രേംസ് പള്ളിയുടെ കൂദാശ നടന്നു. പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പ് കര്‍മം നിര്‍വഹിച്ച് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. രത്‌നഗിരി പള്ള വികാരി ഫാ ജോസ് അഞ്ചേരില്‍ അധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ചാഴിക്കാടന്‍ എംപി, നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്ജ്, നഗരസഭ അംഗങ്ങളായ ഇഎസ് ബിജു, വി.എസ് വിശ്വനാഥന്‍, സാബു തോമസ് ഊന്നുകല്ലേല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





0 Comments