നാല്പതാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ 19ന് ആരംഭിക്കും. പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ വൈകുന്നേരം 3.30 മുതല്‍ രാത്രി 8.30 വരെ സായാഹ്ന കണ്‍വന്‍ഷനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. 19ന് ഉച്ചകഴിഞ്ഞ് 3.30ന് ജപമാലയും വൈകുന്നേരം നാലിന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടക്കും. തുടര്‍ന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അട്ടപ്പാടി റൂഹാ മൗണ്ട് മൊണാസ്ട്രി സുപ്പീരിയര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ അഞ്ചു ദിവസത്തെ കണ്‍വന്‍ഷന്‍ നയിക്കും.


.webp)


0 Comments