ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലിലെ നാല്‍പ്പത്തിയൊന്നു മഹോത്സവം 28ന് സമാപിക്കും. 28ന് രാവിലെ 9ന് നടക്കുന്ന പ്രസിദ്ധമായ മഞ്ഞള്‍ നീരാട്ടോടെയാണ് ചടങ്ങുകള്‍ സമാപിക്കുക. ഡിസംബര്‍ 16-ന് വൈകുന്നേരം 6.45 - ന് കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര സംഗീത സംവിധായകന്‍ ജയ്‌സണ്‍ ജെ. നായര്‍ നിര്‍വഹിക്കും. മാരിയമ്മന്‍ കോവില്‍ ട്രസ്റ്റ് പ്രസിഡന്റ് പി. പ്രമോദ് കുമാര്‍ അധ്യക്ഷത വഹിക്കും. വിവിധ ദിവസങ്ങളിലായി കഥാ പ്രസംഗം, പുല്ലാങ്കുഴല്‍ കച്ചേരി, ഭക്തിഗാനസുധ, ഓട്ടംതുള്ളല്‍, തുടങ്ങിയ കലാപരിപാടികള്‍ നടക്കും. 27-ന് രാവിലെ 7.30 -ന് മാരിയമ്മന്‍ പൊങ്കാല, വൈകുന്നേരം അഞ്ചിന് കുംഭം എഴുന്നള്ളിപ്പ് ഘോഷയാത്ര. 28-ന് രാവിലെ ഒന്‍പതിന് മഞ്ഞള്‍നീരാട്ട് തുടര്‍ന്ന് 12-ന് മഹാപ്രസാദമൂട്ടിനു ശേഷം നട അടയ്ക്കും. ട്രസ്റ്റ് പ്രസിഡന്റ് പി. പ്രമോദ് കുമാര്‍ .സെക്രട്ടറി പി.പി. വിനയകുമാര്‍ , പി.കെ.രമേശ്, പി.എച്ച്. പ്രദീപ്, എം.എസ്. പ്രസാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.





0 Comments