Breaking...

9/recent/ticker-posts

Header Ads Widget

സംസ്‌കാര ചടങ്ങുകള്‍ നടന്നു



ശനിയാഴ്ച്ച അന്തരിച്ച റവ. ഫാദര്‍ ജോര്‍ജ് സി. ചാലപ്പുറം കോര്‍ എപ്പിസ്‌ക്കോപ്പയുടെ ഭൗതികദേഹം സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടെ കാരിക്കോട് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സംസ്‌കരിച്ചു.  ശ്രേഷ്ട ബാവ മാര്‍ ബസോലിയന്‍ തോമസ് പ്രഥമന്‍ സംസ്‌കാര ചടങ്ങുകള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു. മലങ്കര മെത്രപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ഇടവക മെത്രാപ്പോലിത്ത മാത്യൂസ് മാര്‍ ഇവാനിയോസ്, കുര്യാക്കോസ് മാര്‍ ദിയര്‍ കോറസ്, സഭാ വൈദിക ട്രസ്റ്റി സ്ലീബാ പോള്‍ വട്ടവേലി, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, അനുപ് ജേക്കബ്, സി.കെ.ആശ, മുന്‍ മന്ത്രി ടി.യു.കുരുവിള, മുന്‍ എം.എല്‍.എ. ജോണി നെല്ലൂര്‍, സഭാ മുന്‍ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവന്‍ നായര്‍, മുന്‍ പ്രസിഡന്റ് കെ.പി.ജോസഫ് തുടങ്ങി വിവിധ സാമൂഹിക, രാഷ്ട്രിയ, ആത്മീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.




Post a Comment

0 Comments