Breaking...

9/recent/ticker-posts

Header Ads Widget

അലങ്കാര തോട്ടങ്ങള്‍ ആഹാരത്തോട്ടങ്ങള്‍ ആയി മാറുന്നു



വീടുകള്‍ക്ക് മുന്നിലെയും മട്ടുപ്പാവിലെയും അലങ്കാര തോട്ടങ്ങള്‍ ആഹാരത്തോട്ടങ്ങള്‍ ആയി മാറുന്നു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് കുറവിലങ്ങാട് കൃഷിഭന്‍ വീടുകളില്‍ ,  വിളയിക്കാം,  വിഷരഹിത ഭക്ഷ്യ വസ്തുക്കള്‍ എന്ന ആശയം നടപ്പിലാക്കുന്നത്.  25 ചെടിച്ചട്ടികളിലോ , അനുബന്ധ വസ്തുക്കളിലോ ഭക്ഷ്യ വസ്തുക്കള്‍ വിളയിക്കുന്നതിനായി പച്ചക്കറി കൃഷി ചെയ്യുന്നതിന് ഗുണഭോക്താവിന് 2000 രൂപ പ്രോത്സാഹന ധനസഹായം നല്കും. വിശദ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ പാര്‍വതി.ആര്‍  അറിയിച്ചു.  അഡ്രസ്സ് പ്രൂഫ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് ഡീറ്റെയില്‍സ് എന്നിവയുമായി കൃഷിഭവനില്‍ ആവശ്യക്കാര്‍ എത്തേണ്ടതാണ്. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സാബു ജോര്‍ജ് അടക്കമുള്ളവര്‍ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുവാന്‍ മുഴുവന്‍ സമയവും  സജീവമായി രംഗത്തുണ്ട്. ഗുണഭോക്താവിന് സ്വന്തം നിലയില്‍ തന്നെ വിത്തും തൈകളും അടക്കമുള്ള സാധനങ്ങളും ശേഖരിക്കാവുന്നതാണ്.




Post a Comment

0 Comments