നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നട യാത്രക്കാരി മരണമടഞ്ഞു. പാലാ പൊന്‍കുന്നം റോഡില്‍ 5-ാം മൈലില്‍ 2 മണിയോടെയാണ് അപകടമുണ്ടായത്. മിനി വേണു എന്ന 49 കാരിയാണ് മരണമടഞ്ഞത്. നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാരിയെ ഇടിച്ച ശേഷം മറിയുകയായിരുന്നു. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. കാര്‍ യാത്രികര്‍ക്കും പരിക്കേറ്റു.അപകട സ്ഥലത്തു നിന്നും രക്ഷപെട്ട ഡ്രൈവറെ പാലായില്‍ നിന്നും പോലീസ് പിടികൂടി.





0 Comments