പട്ടിത്താനം. മണര്‍കാട് ബൈപ്പാസ് റോഡില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. മൂന്നാം റീച്ചായ പാറകണ്ടം മുതല്‍ പട്ടിത്താനം വരെയുള്ള ഭാഗം സഞ്ചാരയോഗ്യമായി തുറന്നു നല്‍കിയെങ്കിലും റോഡ് ഇപ്പോഴും ഇരുട്ടിലാണ്. അപകടസൂചന മുന്നറിയിപ്പ് ബോര്‍ഡുകളോ ട്രാഫിക് സിഗ്‌നല്‍ സംവിധാനമോ ബൈപ്പാസ് റോഡില്‍ ഇനിയും ഏര്‍പ്പെടുത്തിയിട്ടില്ല. ഇത് വലിയ ആശങ്കയാണ് പരത്തുന്നത്. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ വടക്കേനട, കിഴക്കേനട റോഡുകള്‍ അടക്കം ലിങ്ക് റോഡുകള്‍ സന്ധിക്കുന്ന ബൈപ്പാസ് റോഡില്‍ അപകടങ്ങള്‍ പതിവാകുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. നവംബര്‍ ഒന്നിന് പൊതു ജനങ്ങള്‍ക്ക് തുറന്നു നല്‍കിയ റോഡില്‍ ഒരു മാസത്തിനുള്ളില്‍ ശാസ്ത്രീയ പഠനം നടത്തി ട്രാഫിക് സിഗ്‌നല്‍ സംവിധാനങ്ങളും സുരക്ഷാ സിഗ്‌നലുകളും സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരന്തരമായി അപകടങ്ങള്‍ ഉണ്ടായിട്ടും സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ കാലതാമസം തുടരുകയാണ്.





0 Comments