ട്രെയിനില്‍ വച്ച് നഷ്ടപ്പെട്ട ഇരുമുടിക്കെട്ട് കണ്ടെത്തി തിരികെ നല്കി റെയില്‍വേ പോലീസ്. ആന്ധ്രാപ്രദേശില്‍ നിന്നും ശബരിമല ദര്‍ശനത്തിനെത്തിയ അയ്യപ്പന്റെ ബാഗാണ് നഷ്ടമായത്. ട്രെയിനില്‍ വിശദമായ പരിശോധന നടത്തി ചെങ്ങന്നൂര്‍വച്ചാണ് ബാഗ് കണ്ടെത്തിയത്. ഇരുമുടിക്കെട്ടും ബാഗും തിരികെ കോട്ടയത്ത് എത്തി റെയില്‍വേ പോലീസ് അയ്യപ്പന്‍മാര്‍ക്ക് കൈമാറി.





0 Comments