Breaking...

9/recent/ticker-posts

Header Ads Widget

പിക്കപ്പ് , ബൈക്കില്‍ ഇടിച്ച് നാലു പേര്‍ക്ക് പരിക്കേറ്റു.



ഏറ്റുമാനൂര്‍ മൂവാറ്റുപുഴ റോഡില്‍ വെമ്പള്ളി കവലയില്‍ റംമ്പിള്‍ സ്ട്രിപ്പില്‍ കയറി നിയന്ത്രണം വിട്ട പിക്കപ്പ് , ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികര്‍ രണ്ടു കുട്ടികള്‍ അടക്കം  നാലു പേര്‍ക്ക് പരിക്കേറ്റു. മൂന്നു മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ കുട്ടികള്‍ അടക്കമുള്ളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചായത്തംഗങ്ങളായ തമ്പി ജോസഫ്, സാം കുമാര്‍  നാട്ടുകാരനായ തമ്പി എന്നിവര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.  ഇവിടെ അപകടങ്ങള്‍ക്ക് പ്രധാന കാരണമാകുന്ന റമ്പിള്‍സ്ട്രിപ്പ് നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ നിരവധി തവണ പ്രതിഷേധ സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഉന്നത പോലീസ് അധികാരികള്‍ അടക്കമുള്ളവര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടി ഇനിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാര്‍ ആക്ഷേപമുയര്‍ത്തുന്നത്.




Post a Comment

0 Comments