Breaking...

9/recent/ticker-posts

Header Ads Widget

സ്നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള ഇരുപതാം സ്നേഹവീടിന്റെ ശിലാസ്ഥാപനകര്‍മ്മം കിടങ്ങൂര്‍ സൗത്തില്‍ നടന്നു



ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള ഇരുപതാം സ്നേഹവീടിന്റെ ശിലാസ്ഥാപനകര്‍മ്മം കിടങ്ങൂര്‍ സൗത്തില്‍ നടന്നു. ആര്‍.ഡി.ഒ. പി.ജി. രാജേന്ദ്രബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഭവനനിര്‍മ്മാണരംഗത്ത് സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന്  ആര്‍.ഡി.ഒ. പി.ജി. രാജേന്ദ്രബാബു  പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ ഭവനരഹിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള പല പദ്ധതികളുണ്ടെങ്കിലും ഈ രംഗത്ത് കൂടുതല്‍ സന്നദ്ധസംഘടനകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ നമ്മുടെ സമൂഹത്തിലെ ഭവനരഹിതര്‍ക്ക് മുഴുവന്‍ അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുവാന്‍ സാധിക്കുന്നതാണെന്ന് ആര്‍.ഡി.ഒ. പറഞ്ഞു. യോഗത്തില്‍ കിടങ്ങൂര്‍ സ്നേഹദീപം പ്രസിഡന്റ് പ്രൊഫ. ഡോ. മേഴ്സി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് മാളിയേക്കല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം. രാധാകൃഷ്ണന്‍, ലിസി എബ്രാഹം, ഭാരതീയ വിദ്യാമന്ദിരം എയ്ഡഡ് യു.പി.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മായ എസ്. തെക്കേടം, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ ഗിരീഷ് കുമാര്‍ ഇലവുങ്കല്‍, എം. ദിലീപ് കുമാര്‍, ജോണ്‍സണ്‍ കൊല്ലപ്പള്ളില്‍, സുനില്‍ ഇല്ലിമൂട്ടില്‍, സാബു ഒഴുങ്ങാലില്‍, പി.റ്റി. ജോസ് പാരിപ്പള്ളില്‍, രാജേഷ് തിരുമല, സുധാകരന്‍ നായര്‍ തെങ്ങനാട്ട്, വേലായുധന്‍ നായര്‍ ശ്രീരംഗം, ജോബി ചിറത്തറ, സുരേഷ് കാമുണ്ടയില്‍, ഡോ. ശ്യാം എം.എസ്. മലയില്‍, ജോയി തെക്കേടത്ത് എന്നിവര്‍ പ്രസംഗിച്ചു. സ്നേഹദീപം ഭവനപദ്ധതിയില്‍ കിടങ്ങൂര്‍ പഞ്ചായത്തില്‍ നിര്‍മ്മിക്കുന്ന നാലാം സ്നേഹവീടാണിത്.




Post a Comment

0 Comments