ഏറ്റുമാനൂരില്‍ നടക്കുന്ന ശ്രീമദ് മഹാഭാരത സത്രത്തിന്റെ മൂന്നാം ദിവസമായ ചൊവ്വാഴ്ച ഡോ N. ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തി. സനാതന ധര്‍മ്മം തളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് എന്ന വിഷയത്തെക്കുറിച്ചായിരുന്നു പ്രഭാഷണം. മഹാഭാരതത്തിലെ കഥകൾ അതിലെ കഥാപാത്രങ്ങളുടെതു മാത്രമല്ലെന്നും പ്രധാനമായും പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളേക്കുറിച്ച് ആണെന്നും,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടർ ഡോക്ടർ എൻ. ഗോപാലകൃഷ്ണൻ പറഞ്ഞു. കുന്തി ദേവിയെ പുകഴ്ത്തുന്നതിനപ്പുറം മാതൃകയാക്കേണ്ട മാതൃത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മക്കളെ നല്ലവരായും മഹത്വമുള്ളവരായും വളർത്തിയെടുക്കുവാൻ കുന്തി ദേവി നടത്തിയിട്ടുള്ള ശ്രമങ്ങൾ ശ്രേഷ്ഠമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറ്റുമാനൂർ ശ്രീമഹാദേവ ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീമദ് മഹാഭാരത സത്രത്തിന്റെ മൂന്നാം ദിവസമായ ചൊവ്വാഴ്ച സനാതനധർമ്മം തളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ഡോക്ടർ എൻ. ഗോപാലകൃഷ്ണൻ. ഏറ്റുമാനൂർ നന്ദാവനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.അരവിന്ദാക്ഷൻ നായർ അധ്യക്ഷനായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി എം.പി.വിശ്വനാഥൻ നായർ, സത്ര നിർവഹണസമിതി കൺവീനർ പി. എം. രാജശേഖരൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് തപസ്യ കലാസാഹിത്യ വേദി അവതരിപ്പിച്ച ഭക്തിഗാന തരംഗിണി ഫ്ലവേഴ്സ് ഫെയിം ഗായകൻ എം. ഡി. ജയപ്രസാദ് നയിച്ചു. ബുധനാഴ്ച ഭീഷ്മ പർവ്വം ഒരു പുനർ വായന എന്ന വിഷയത്തിൽ അസോസിയേറ്റ് പ്രൊഫസർ സരിത അയ്യർ പ്രഭാഷണം നടത്തും. സമാപന ദിവസമായ വ്യാഴാഴ്ച ചേരുന്ന സമ്മേളനം മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ഉത്തരകാശി ആദി ശങ്കര ബ്രഹ്മവിദ്യാപീഠം അധ്യക്ഷൻ ഹരിബ്രമ്മേന്ദ്രാനന്ദ തീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തും.





0 Comments