Breaking...

9/recent/ticker-posts

Header Ads Widget

അലങ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കാല്‍നാട്ടു കര്‍മ്മം നിര്‍വഹിച്ചു



അതിരമ്പുഴ തിരുനാളിനോടനുബന്ധിച്ച്  തിങ്കളാഴ്ച രാവിലെ ചന്തക്കടവില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍  അലങ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കാല്‍നാട്ടു കര്‍മ്മം  നിര്‍വഹിച്ചു. അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തില്‍ ആശീര്‍വദിച്ച 75 അടിയോളം ഉയരമുള്ള ഇരുമ്പ് തൂണാണ്  ചന്തക്കുളത്തിന്റെ മധ്യത്തില്‍ തൊഴിലാളികള്‍ ഉറപ്പിച്ചത്. എല്ലാ വര്‍ഷവും ജനുവരി 16- നാണു  ഈ ചടങ്ങ് നടക്കുക.  ഇതെ തുടര്‍ന്നാണ് തിരുനാളിന്റെ അലങ്കാര പ്രവൃത്തികള്‍ ആരംഭിക്കുന്നത്. 23ന് വൈകുന്നേരത്തോടെ അലങ്കാരങ്ങള്‍ പൂര്‍ത്തിയാക്കി വൈദ്യുത ദീപാലങ്കാരങ്ങളുടെ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിക്കും. രക്ഷാധികാരികളായ പി.വി. മൈക്കിള്‍, ജോര്‍ജുകുട്ടി കുറ്റിയില്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോയിസ് ആന്‍ഡ്രൂസ്, തൊഴിലാളി നേതാക്കളായ ജോസഫ് തോമസ്, അഗസ്റ്റിന്‍ ജോസഫ്, അസിസ്റ്റന്റ് വികാരിമാരായഫാ.ഗ്രിഗറി മേപ്പുറം, ഫാ.ജസ്റ്റിന്‍ പുത്തന്‍പുരച്ചിറ തൈക്കളം, ഫാ.സച്ചിന്‍ കുന്നത്ത്, ഫാ.സാജന്‍ പുളിക്കല്‍, കൈക്കാരന്മാരായടോമി ചക്കാലയ്ക്കല്‍, മാത്യു തേക്കുനില്‍ക്കുംപറമ്പില്‍, ജോണി പണ്ടാരക്കളം, റോബിന്‍ ആലഞ്ചേരിമാനാട്ട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments