Breaking...

9/recent/ticker-posts

Header Ads Widget

ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു



കാലാവസ്ഥാ നിരീക്ഷണവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പിന്റെ  ഉദ്ഘാടനം നടന്നു. സംസ്ഥാന ദുരന്തനിവാരണ  അതോറിറ്റി മെമ്പര്‍ സെക്രട്ടറിയും സംസ്ഥാന ദുരന്ത പ്രതികരണകേന്ദ്രം മേധാവിയുമായ ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മീനച്ചില്‍  നദീസംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ  ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്. കാലാവസ്ഥയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സ്‌കൂളുകളിലും കോളേജുകളിലും  ഏകോപിപ്പിക്കുന്ന പ്രവര്‍ത്തന സഖ്യത്തിനാണ് സമിതി നേതൃത്വം കൊടുക്കുന്നത്. മീനച്ചില്‍ നദീ  മഴ നിരീക്ഷണ ശൃംഖലയുടെ ഭാഗമായി പാലാ മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാപിക്കുന്ന 26 റെയിന്‍ ഗേജുകളുടെ വിതരണവും നടത്തി. സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പംഗങ്ങളാണ് മഴമാപിനി നിരീക്ഷണം നടത്തുന്നത്. എന്‍.എസ്.എസ്. യൂണിറ്റ് ക്ലൈമറ്റ് സ്‌കൂളിലെ ആക്ഷന്‍ ഗ്രൂപ്പിനെ പ്രവര്‍ത്തിപ്പിക്കും. മീനച്ചില്‍ നദീസംരക്ഷണസമിതി പ്രസിഡന്റ് ഡോ.എസ്.രാമചന്ദ്രന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മാത്യു എം. കുര്യാക്കോസ്, മുന്‍ മുനിസിപ്പല്‍ കമ്മീഷണര്‍ രവി പാലാ, എബി ഇമ്മാനുവല്‍, ബിനു പാലാ, റഹിം തലനാട്, ഫ്രാന്‍സിസ് കൂറ്റനാല്‍, മനോജ് മാത്യു പാലാക്കാരന്‍, അല്‍ഫോന്‍സാ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments