യുവാവിനെ വീട്ടില്‍ കയറി കമ്പി വടിയും, ബിയര്‍ കുപ്പിയും, വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അയര്‍ക്കുന്നം പുന്നത്തുറ വാഴേപ്പറമ്പില്‍ അജിമോന്‍ സോമന്‍ (36) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഈ മാസം ഒന്നാം തീയതി പട്ടിത്താനത്തുള്ള യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കടന്ന ഇവര്‍ ബിയര്‍ കുപ്പി കൊണ്ട് യുവാവിന്റെ തലക്കടിക്കുകയും, കമ്പിവടിയും,വടിവാളും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. യുവാവും പ്രതികളും തമ്മില്‍ മുന്‍പ് വൈരാഗ്യം നിലനിന്നിരുന്നു ഇതിന്റെ തുടര്‍ച്ച യെന്നോണമാണ് ഇവര്‍ വീട്ടില്‍ കയറി ആക്രമിച്ചത്. പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അക്രമികളില്‍ ഒരാളായ അജിമോനെ ആര്‍പ്പൂക്കരയില്‍ നിന്നും പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ അടിപിടി കേസ് നിലവിലുണ്ട്. കുറവിലങ്ങാട് സ്റ്റേഷന്‍ എസ്.എച്ച്.ഒ നിര്‍മല്‍ ബോസ്, എസ്.ഐ അനില്‍കുമാര്‍, സാജു ലാല്‍, എ.എസ്.ഐ ജോണി, സി.പി.ഒ നിയാസ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി. മറ്റു പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ശക്തമാക്കിയതായി പോലീസ് പറഞ്ഞു.
0 Comments