Breaking...

9/recent/ticker-posts

Header Ads Widget

നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥിരം സമിതി അദ്ധ്യക്ഷൻ പദവി ഒഴിഞ്ഞ് ബൈജു കൊല്ലം പറമ്പിൽ



പരിമിതമായ ഫണ്ട് വിഹിതം വിനിയോഗിച്ച് പരമാവധി പ്രവർത്തനങ്ങൾക്ക് നടത്തി സമർപ്പിക്കുന്നതിന് നേതൃത്വം നൽകി.മുഖ്യമായും നിർധനരുടെ ആരോഗ്യ പരിപാല കേന്ദ്രങ്ങളായ ആയുർവേദ, ഹോമിയോ ആശുപത്രികളുടേയും നഗരസഭയുടെ നിയന്ത്രണത്തിലുള്ള കെ.എം.മാണി സ്മാരക ജനറൽ ആശുപത്രിയും രോഗീ സൗഹൃദവും അധിക ആധുനിക സജ്ജീകരണങ്ങളും ഒരുക്കുവാൻ കഴിഞ്ഞു എന്നതിൽ ബൈജുവിന് അഭിമാനമുണ്ട്.  നഗരസഭ ആരോഗ്യ വിഭാഗം മഴക്കാലത്ത് മാസ് ക്ലീനിംഗ് നടത്തിച്ചു. ജനറൽ ആശുപത്രിയിൽ പോസ്റ്റുമാർട്ടം പുനരാരംഭിക്കുന്നതിന് ഇടപെടൽ നടത്തി. .ഇവിടേക്കുള്ള ഉപകരണങ്ങൾക്കും നടപടി സ്വീകരിച്ചു.   കൂടാതെ കെ.എം മാണി സ്മാരക ജനറൽ ആശുപത്രിക്ക് നവീന നെയിംബോർഡുകൾ സ്ഥാപിച്ചു.  5.7 ലക്ഷം മുടക്കി 24x7 ജലവിതരണo ആശുപത്രിക്ക് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു.നഗരസഭാ ആരോഗ്യ വിഭാഗത്തിലും ശുചീകരണ വിഭാഗത്തിലും ജീവനക്കാർക്ക്‌ അവശ്യമായ പുതിയ ഉപകര ണ ങ്ങൾ ലഭ്യമാക്കി. ഇവയെല്ലാം നടപ്പാക്കാൻ നിന്നപ്പോൾ ചെയർമാൻ ആൻ്റോ പടിഞ്ഞാറക്കരയുടെയും, മുൻ കൗൺസിലർ ബിജു പാലുപ്പടവൻ്റെയും, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടത്തിൻ്റെയും മററുസഹപ്രവത്തകരുടേയും ജീവനക്കാരുടേയും കലവറയില്ലാത്ത സഹായവും സഹകരണവും പ്രോൽസാഹനവും എപ്പോഴും ലഭിച്ചിരുന്നു എന്നതും ബൈജു സ്മരിക്കുന്നു.കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി എം.പിയുടെ കലവറിയില്ലാത്ത പിന്തുണ പദ്ധതികൾ നടപ്പാക്കുന്നതിൽ വളരെ സഹായകരമായി. പൊതിച്ചോറും കുപ്പിവെള്ളവും " പദ്ധതിയിൽ കഴിഞ്ഞ കോവിഡ് കാലത്ത്  ജനമൈത്രി പോലീസും, സന്മനസ്സ് കൂട്ടായ്മയും, സുമനസുകളും ചേർന്നുള്ള പാലായിലെ ഭവന രഹിതരായ ആളുകൾക്ക് മാസങ്ങളോളം ഉച്ചഭക്ഷണം നൽകുന്നതിൻ്റെ ഭാഗമാകാനും കഴിഞ്ഞു. കൗൺസിലറായി ആദ്യ നാളുകളിൽ തന്നെ മരിയസദനo അഭയകേന്ദ്രത്തിലെ മുഴുവൻ അന്തേവാസികൾക്കും ഒരേ സമയം കോവിഡ് പിടിപെട്ടപ്പോൾ പാലാ ജനറൽ ആശുപത്രിയുടെ പ്രത്യേക സി.എഫ്.എൽ.ടി.സി തുറക്കാനും പരിശോധനകളും മരുന്നും ഭക്ഷണ സൗകര്യങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏർപ്പെടുത്തി  കൊടുക്കുവാനും കഴിഞ്ഞു. കോവിഡ് കാലത്ത് പാലാ ജനറൽ ആശുപത്രിയിലെയും, പാസ്റ്ററൽ ഇൻസ്റ്റിട്യൂട്ടിലെയും രണ്ട്കോവിഡ് സെൻ്ററുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഡോക്ടർമാർക്കും രോഗികൾക്കും, സ്റ്റാഫിനും ആശുപത്രി മാനേജിംഗ് കമ്മിറ്റിക്കും ഒപ്പം പ്രവർത്തിക്കുവാൻ കഴിഞ്ഞു എന്നതിൽ അഭിമാനവും സംതൃപ്തിയും ഉള്ളതായി ബൈജു പറഞ്ഞു.




Post a Comment

0 Comments