മരുമകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ ടാങ്കര്‍ലോറിയിടിച്ച് മരിച്ചു. മരങ്ങാട്ടുപിള്ളി ടൗണിലായിരുന്നു അപകടം. കുറവിലങ്ങാട് പകലോമറ്റം കുര്യം സ്വദേശിനി സോഫി (50) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി തകിടിയില്‍ ജിമ്മിയെ പരിക്കുകളോടെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടൗണില്‍ ബൈക്കിന് പിന്നാലെയെത്തിയ ടാങ്കര്‍ ലോറി ബൈക്കിലും കാറിലും ഇടിച്ച് കയറുകയായിരുന്നു. എതിരെ വന്ന കാറിലും ടാങ്കര്‍ലോറി ഇടിച്ചു. ഇരുകാറുകള്‍ക്കും ഇടയില്‍പെട്ട ബൈക്കിലുണ്ടായിരുന്നവര്‍ ലോറിക്കടിയില്‍പെടുകയായിരുന്നു. വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് ഏതാനും മീറ്റര്‍ മുന്നോട്ട് നീങ്ങിയാണ് ലോറി നിന്നത്. തല തകര്‍ന്ന് സോഫി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
0 Comments