തലയോലപ്പറമ്പില്‍ സ്വകാര്യ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ഇരുചക്ര വാഹന യാത്രക്കാരായ മിഠായിക്കുന്നം സ്വദേശികള്‍ ആയ പൗലോസ്, രാജന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. തലയോലപ്പറമ്പ് എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. അപകടത്തില്‍ റോഡില്‍ വീണ ഇരുചക്ര വാഹന യാത്രക്കാരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.


.webp)


0 Comments