ഏറ്റുമാനൂര്‍ നഗരസഭ ശേഖരിച്ച മാലിന്യങ്ങള്‍ സ്വകാര്യ കമ്പനിയ്ക് കൈമാറി. നഗരസഭാ മന്ദിരത്തിലും നഗരസഭയുടെ പൊതു സ്മശാനത്തിലും ആയി സംഭരിച്ചു വച്ചിരുന്ന 65,000 കിലോഗ്രാം മാലിന്യമാണ് സ്വകാര്യ ഏജന്‍സിക്ക് കൈമാറിയത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ചു വച്ചിരിക്കുന്നതിന്റെ അപകടാവസ്ഥ മനസ്സിലാക്കിയാണ് ഈ നീക്കം. ശേഖരിക്കുന്ന മാലിന്യം സംസ്‌കരിക്കുന്നതിന് ക്ലീന്‍ കേരളയ്ക്ക് നല്‍കുവാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും രണ്ടു വര്‍ഷത്തിലധികമായി മാലിന്യം സംഭരിക്കുവാന്‍ ക്ലീന്‍ കേരള തയ്യാറാകാതെ വന്നതോടെ നഗരസഭ മന്ദിരത്തിന് മുകളിലും നഗരസഭയുടെ പൊതുശ്മശാനത്തിലുമായി സൂക്ഷിച്ചിരിക്കുകയായി രുന്നു. പൊതുശ്മശാനത്തില്‍ മാലിന്യ സംഭരണം നടത്തിയതിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. നഗരസഭ മന്ദിരത്തിന് മുകളിലും നഗരസഭ മത്സ്യ മാര്‍ക്കറ്റിന്റെ മുകളിലും മാലിന്യം സംഭരിക്കേണ്ടി വന്നതോടെ നഗരസഭാ ശിരസ്സില്‍ മാലിന്യം ചുമന്ന് നില്‍ക്കുന്നതായി വാര്‍ത്തകളും വന്നിരുന്നു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജിയുടെ നേതൃത്വത്തിലാണ് മാലിന്യ നീക്കത്തിനായുള്ള ശ്രമങ്ങള്‍ നടന്നത്. കൊച്ചി ബ്രഹ്‌മപുരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീപിടിച്ചുണ്ടായ ഗുരുതരമായ സാഹചര്യം ഏറ്റുമാനൂരിലും സംഭവിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നതായി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജി പറഞ്ഞു. സാങ്കേതികമായ തടസ്സങ്ങളെയും പ്രതിബന്ധങ്ങളെയും മറികടന്നാണ് നഗരസഭ സംഭരിച്ച മാലിന്യങ്ങള്‍ കൈമാറിതെന്നും അവര്‍ പറഞ്ഞു. ലാഭത്തിന് അപ്പുറം സുരക്ഷിതത്വം മുന്‍നിര്‍ത്തിയായിരുന്നു ഈ നടപടി എന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.





0 Comments