ഏറ്റുമാനൂരപ്പന് തൂക്കുവിളക്കുകള്‍ സമര്‍പ്പിച്ചു ഗജവീരന്‍ ചൈത്രം അച്ചു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും തിരുവുത്സവ എഴുന്നള്ളിപ്പിനെത്തുന്ന ചൈത്രം അച്ചു, ഭഗവാന് കാണിക്കയായാണ് തൂക്കുവിളക്കുകള്‍ സമര്‍പ്പിച്ചത്. കോന്നി വകയാര്‍ ചൈത്രം വീട്ടില്‍ അച്ചുവിന്റെ ഉടമ നടരാജനും കുടുംബവും ഗജവീരനൊപ്പം എത്തിയിരുന്നു. ഒന്നാം പാപ്പാനും ചൈത്രം അച്ചുവിന്റെ മാനേജരുമായ വിപിന്‍ വൈക്കം പാപ്പാന്‍ മാരായ അഖില്‍, സോനു എന്നിവര്‍ക്ക് ഒപ്പമാണ് ചൈത്രം അച്ചു ഏറ്റുമാനൂര്‍ ക്ഷേത്രസന്നിധിയില്‍ എത്തിയത്. കേരള ഫെസ്റ്റിവല്‍ കോര്‍ഡിനേഷനന്‍ കമ്മിറ്റി കോട്ടയം ജില്ലാ ഖജാന്‍ജി, ഉണ്ണി കിടങ്ങൂരും ആനപ്രേമികളും ക്ഷേത്ര ജീവനക്കാരും ഭക്തജനങ്ങളും ചടങ്ങില്‍ പങ്കുചേര്‍ന്നു. തിരുവേറ്റുമാനപ്പന് സാഷ്ടാംഗം വണങ്ങി പ്രദക്ഷിണം വെച്ച് കൊടിമരച്ചുവട്ടില്‍ എത്തിയ ഗജവീരന്‍ ഭക്തിയുടെ നിറവില്‍ ഭഗവാനെ വണങ്ങിയാണ് തൂക്കു വിളക്കുകള്‍ സമര്‍പ്പിച്ചത്.





0 Comments