കാഞ്ഞിരമറ്റം ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി സ്‌കൂളില്‍ എന്‍ഹാന്‍സ്ഡ് ലേണിംഗ് ആംബിയന്‍സ് പ്രോഗ്രാം നടന്നു. സിജു സാര്‍ പ്രോഗ്രാമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ലിന്‍സി അഗസ്റ്റിന്‍ അധ്യക്ഷയായിരുന്നു. പി.ടി.എ പ്രസിഡന്റ് ജയ്‌സണ്‍ മൂന്നാമാക്കല്‍ ആശംസകളര്‍പ്പിച്ചു. കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക, പഠന അന്തരീക്ഷം കൂടുതല്‍ മികച്ചതാക്കുക തുടങ്ങിയ ലക്ഷ്യത്തോടുകൂടി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് എന്‍ഹാന്‍സ് ലേണിംഗ് ആംബിയന്‍സ് (Enhanced Learning Ambiance -ELA). ഇംഗ്ലീഷിനെ ആധാരമാക്കിയാണ് സ്‌കൂളില്‍ ELA പ്രോഗ്രാം നടത്തിയത്്.കുട്ടികളുടെ ഡാന്‍സ്, പ്രസംഗം, ഡ്രാമ, ആക്ഷന്‍ സോങ്, തുടങ്ങിയ വിവിധ പരിപാടികള്‍ ഉണ്ടായിരുന്നു. പരിപാടിയുടെ ഭാഗമായി കുട്ടികള്‍ വിവിധ തരത്തിലുള്ള സ്റ്റാളുകള്‍ സ്‌കൂളില്‍ ഒരുക്കിയിരുന്നു.സ്‌കൂള്‍ അധ്യാപകരായ ഷൈനി ജോസഫ്, ജ്യോതിസ് സെബാസ്റ്റ്യന്‍, ഗീതു മാരിയറ്റ്, മാര്‍ഷല്‍ മാത്യു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments