Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ പഞ്ചായത്തിലെ കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിന് കായകല്പ , NQAS, KASH പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു.



മാഞ്ഞൂര്‍ പഞ്ചായത്തിലെ കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രത്തിന്  കായകല്പ , NQAS, KASH പുരസ്‌ക്കാരങ്ങള്‍ ലഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി  വീണ ജോര്‍ജ്ജില്‍ നിന്നും മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കോമളവല്ലി രവീന്ദ്രന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാര പട്ടികയില്‍ ഇടം നേടിയാണ് കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രം ഈ നേട്ടം കൈവരിച്ചത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തപ്പെട്ട ആശുപത്രിയില്‍ ഒ.പി. വിഭാഗം, ലബോറട്ടറി, ഫാര്‍മസി , പൊതുജനാരോഗ്യ  പ്രവര്‍ത്തനങ്ങള്‍, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം ,പ്രതിരോധ കുത്തിവെയ്പ്, ഓഫീസ് നിര്‍വഹണം എന്നീ പ്രവര്‍ത്തനങ്ങള്‍ മികവുറ്റ രീതിയില്‍ നടപ്പാക്കിയിരുന്നു. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള 5 സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ആയി മാറിക്കൊണ്ടിരിക്കുകയാണ്. ജനസൗഹൃദ അന്തരീക്ഷവും, ജനസൗഹൃദ സേവനങ്ങളും ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ കൊണ്ടുക്കാല, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചാക്കോ മത്തായി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലിമ്മ ജോളി, പഞ്ചായത്ത് മെമ്പര്‍മാരായ മഞ്ജു അനില്‍, ആനിയമ്മ ജോസഫ്, ആന്‍സി സിബി, സാലിമോള്‍ ജോസഫ് എന്നിവരോടൊപ്പം അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സുഷാന്ത് പി.എസ്, ഡോക്ടര്‍ ജേക്കബ് മാത്യു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, പി.എച്ച്.എന്‍ ഷീലകുമാരി, നേഴ്‌സിങ് ഓഫീസര്‍ ഷൈജി ജോസ്  എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.




Post a Comment

0 Comments