Breaking...

9/recent/ticker-posts

Header Ads Widget

സ്‌ക്കൂള്‍ വാര്‍ഷികവും രക്ഷാകര്‍ത്തൃസമ്മേളനവും നടന്നു



മറ്റക്കര ഗവ. എല്‍ പി ജി സ്‌ക്കൂളിന്റെ 112 ാമത് സ്‌ക്കൂള്‍ വാര്‍ഷികവും രക്ഷാകര്‍ത്തൃസമ്മേളനവും നടന്നു.  സ്‌ക്കൂള്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി ടി എ പ്രസിഡന്റ് ശ്രീകാന്ത് ടി ജി അധ്യക്ഷത വഹിച്ചു. അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ നിന്നും ലഭിച്ച കമ്പ്യൂട്ടറിന്റെയും പ്രിന്ററിന്റെയും ഉദ്ഘാടനം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍കുമാര്‍  നിര്‍വഹിച്ചു. കുട്ടികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണം വാര്‍ഡ് മെമ്പര്‍ സീമ പ്രകാശ് നിര്‍വ്വഹിച്ചു. െകാഴുവനാല്‍ എ ഇ ഒ ഷൈല സെബാസ്റ്റ്യന്‍, ഡോ.ടെസി വര്‍ഗീസ്, പ്രമോദ്, മറ്റക്കര ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ മാനേജര്‍ വേണുഗോപാല്‍ ആര്‍, സ്‌ക്കൂള്‍ ലീഡര്‍ മോസസ്സ് ജെ എസ്, സ്റ്റാഫ് സെക്രട്ടറി സജി പി ആര്‍, ഗിഫ്സ്റ്റി, സ്‌ക്കുള്‍ ഹെഡ്മിട്രസ് ദീപാമോള്‍ പി എം, രേവതി സന്ദീപ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.




Post a Comment

0 Comments