ഡോക്ടര്‍മാരുടെ അഭാവത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ മുടങ്ങുന്നു. നെഫ്രോളജി വിഭാഗത്തില്‍ പല ശസ്ത്രക്രിയകളും മാറ്റി വയ്ക്കുകയാണ്. മാസത്തില്‍ ഒന്നിടവിട്ടുള്ള ചൊവ്വാഴ്ചകളിലാണ് ശസ്ത്രക്രിയകള്‍ നടക്കുന്നത്. എന്നാല്‍ ജനുവരി മാസത്തിനു ശേഷം ഇതുവരെ ശസ്ത്രക്രിയകള്‍ ഒന്നും നടത്തിയിട്ടില്ല. നെഫ്രോളജി വിഭാഗത്തില്‍ മാത്രമായി എട്ട് ഡോക്ടര്‍മാരുടെ കുറവുകളാണ് ഉള്ളത്. ഇത് മൂലം ഇടുക്കി പത്തനംതിട്ട ആലപ്പുഴ എറണാകുളം തുടങ്ങിയ ജില്ലകളില്‍ നിന്നും കൂടാതെ കോട്ടയം ജില്ലയുടെ വിദൂര സ്ഥലങ്ങളില്‍ നിന്നുമായി എത്തുന്ന രോഗികള്‍ ബുദ്ധിമുട്ടുകയാണ്. ശസ്ത്രക്രിയ വേണ്ടിവരുന്ന ഭൂരിപക്ഷം രോഗികളും മെഡിക്കല്‍ കോളജ് പരിസരത്ത് ഭീമമായ തുകയ്ക്ക് വീട് വാടകയ്ക്ക് എടുത്തു താമസിക്കുകയാണ്. ശസ്ത്രക്രിയ നീണ്ടു പോകുന്നതുമൂലം വാടക നല്‍കുവാന്‍ പോലും കഴിയാതെ പലരും വീട് ഒഴിയേണ്ട സ്ഥിതിയിലാണ്. ഡയാലിസിസ് ഉള്ള തിനാലാണ് ശസ്ത്രക്രിയ ആവശ്യമായരോഗികള്‍ ആശുപത്രി പരിസരത്ത് വാടകവീട് എടുത്തു താമസി ക്കുന്നത്. ആഗസ്റ്റ് മാസംവരെ ശസ്ത്രക്രിയ നടത്തുന്നതിനായി രോഗികള്‍ക്ക് തിയതി നല്‍കിയിട്ടുണ്ടെങ്കിലും ഡോക്ടര്‍മാരുടെ അഭാവത്തില്‍ ശസ്ത്രക്രിയ പറഞ്ഞിരിക്കുന്ന തിയതികളില്‍ നടക്കുമെന്ന പ്രതീക്ഷയില്ലെന്ന് രോഗികള്‍ പറയുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ അഭാവം പരിഹരിക്കുവാന്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.





0 Comments