മുനിസിപ്പല്‍ തല ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ പാലാ നഗരസഭയും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി വെള്ളിയാഴ്ച രാത്രി 9.30 ഓടെ രാത്രി നടത്തം നടത്തി. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജുവും പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ജോസിന്‍ ബിനോയും ചേര്‍ന്ന് രാത്രി നടത്തത്തിന് തിരിതെളിച്ചു. കൗണ്‍സിലര്‍മാരായ മായാ രാഹുല്‍, ഷീബാ ജിയോ, ഉദ്യോഗസ്ഥ ജ്യോതി, ഷീലമ്മ, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശ്രീകല അനില്‍കുമാര്‍, കൗണ്‍സിലര്‍ അഡ്വ. ബിനു പുളിക്കക്കണ്ടം, മുനിസിപ്പല്‍ ഉദ്യോഗസ്ഥനായ ബിജോയി മണര്‍കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരസഭാ ജനപ്രതിനിധികള്‍, വിവിധ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.





0 Comments