Breaking...

9/recent/ticker-posts

Header Ads Widget

സ്വയം പ്രതിരോധ പരിശീന ക്ലാസുകള്‍ സംഘടിപ്പിച്ചു



അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനു സ്ത്രീകളെ  ശാരീരികവും മാനസികവുമായി പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ട്  കേരള പൊലീസിന്റെ സഹകരണത്തോടെ എസ്. എച്ച്. മെഡിക്കല്‍ സെന്ററിലെ വനിതാ ജീവനക്കാര്‍ക്കായി സ്വയം പ്രതിരോധ പരിശീന ക്ലാസുകള്‍  സംഘടിപ്പിച്ചു. പ്രതിരോധ ക്ലാസുകള്‍ കേരള പോലീസ് നര്‍കോട്ടിക്ക് സെല്‍ സിവില്‍ പോലീസ് ഓഫീസറുമാരായ  നീതു ദാസ്, ശിശിരമോള്‍ എന്നിവര്‍ നടത്തി. എസ്. എച്ച്. മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ കാതറൈന്‍ നെടുംപുറം പരിപാടികള്‍ക്ക് അധ്യക്ഷത വഹിച്ചു.  രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പരിശീലന പരിപാടികളില്‍ എസ്. എച്ച്. മെഡിക്കല്‍ സെന്ററിലെ 60 ഓളം വനിതാ ജീവനക്കാര്‍ പങ്കെടുത്തു.




Post a Comment

0 Comments