മാതൃത്വം ത്യാഗത്തിന്റെ അടയാളവും സ്ത്രീശാക്തീകരണത്തിനുള്ള ആയുധവുമാണെന്ന് സോഷ്യല്‍ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ. എം. വര്‍ഗീസ് പറഞ്ഞു. ഏറ്റുമാനൂര്‍ ഹിന്ദുമത പാഠശാല ഹാളില്‍ സംഘടിപ്പിച്ച ഹൃദയപൂര്‍വ്വം അമ്മയ്ക്കൊപ്പം സ്‌നേഹക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് ബ്ലെസ്സന്‍ ജോസഫ് അധ്യക്ഷനായിരുന്നു. സമ്മേളനത്തില്‍ മുതിര്‍ന്ന അമ്മമാരേയും മാധ്യമ പ്രവര്‍ത്തക സുമി സുലൈമാന്‍, ബിസിനസ് സംരംഭക ചിന്നു മാത്യു, അധ്യാപിക റോബിത പി തോമസ് എന്നിവരെ ആദരിച്ചു. പ്രതിഭാസംഗമം ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജും, കുഞ്ഞിളം കയ്യില്‍ സമ്മാനവിതരണം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.എസ് ബീനയും ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ജസ്റ്റിസ് ഫോറം സംസ്ഥാന ട്രഷറര്‍ ഹേമ ആര്‍ നായര്‍ ഗുരുവന്ദനം നടത്തി. വിവിധ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത മികച്ച പി.റ്റി.എ അംഗങ്ങള്‍ക്ക് ഗവ.റ്റി. റ്റി.ഐ പ്രിന്‍സിപ്പാള്‍ റ്റി. ജയകുമാര്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. റ്റി.വൈ. ജോയി, ജയകുമാര്‍. എസ്, ദിലീപ്. റ്റി.എസ്, അനുവിന്ദ് സുരേന്ദ്രന്‍, ശ്രീലക്ഷ്മി ഷിബു, ഓമന കെ കെ, സിന്ദുജ ഷൈന്‍, സുജാത രാജേഷ്, അശ്വതി ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി അംഗം ഷീല ദിലീപ് , മേഖല സെക്രട്ടറി സിബി ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി.





0 Comments