കിടങ്ങൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് തൃക്കിടങ്ങൂരപ്പന്‍ സഹായ നിധി വിതരണവും പ്രതിഭകളെ ആദരിക്കലും നടന്നു. ആറാട്ടുത്സവ ദിനത്തില്‍ നടന്ന സമ്മേളനം മോന്‍സ് ജോസഫ് എം.എല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി എം.എം മണി എം.എല്‍എ ആശംസാ സന്ദേശം നല്‍കി. ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം നേടിയ ഷീലാ റാണിയെയും കിടങ്ങൂരിന്റെ വാനമ്പാടിയായ വി.പി. അല്‍ഫോന്‍സയെയും മോന്‍സ് ജോസ്ഫ് എം.എല്‍എ യും, എം.എം മണി എം.എല്‍എ യും ചേര്‍ന്ന് പൊന്നാടയണിയിച്ച് മൊമെന്റോ നല്‍കി ആദരിച്ചു. ദേവസ്വം ഭരണസമിതിയംഗങ്ങളായ രാധാകൃഷ്ണന്‍ നമ്പൂതിരി, ഹരീശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചികിത്സാ സഹായ വിതരണം നിര്‍വഹിച്ചു. ദേവസ്വം മാനേജര്‍ എന്‍.പി ശ്യാംകുമാര്‍, സെക്രട്ടറി ശ്രീജിത് കെ നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments