തെളളകം കാരിത്താസ് ആശുപതിയുടെയും നഴ്‌സിംഗ് കോളേജിന്റെയും നേതൃതത്തില്‍ വനിതാ ദിനാചരണ പരിപാടികള്‍ നടത്തി. ഫാര്‍മസി കോളജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബ,് ടാലന്റ് ഷോ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. പോലീസിന്റെ സഹകരണത്തോടെ ബോധവത്കരണ ക്ലാസുകള്‍ നടത്തി. ക്രിയെറ്റീവ് കോര്‍ണറും ശ്രദ്ധേയമായി. വനിതാ ദിനാഘോഷ സമാപന സമ്മേളനം മിസ് കേരള ലിസ് ജയ്‌മോന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. കാരിത്താസ് ജോയിന്റ് ഡയറക്ടര്‍ ഫാദര്‍ ജിനു കാവില്‍, നഴ്‌സിംഗ് സൂപ്രണ്ട് C.G. അന്നമ്മ, നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ട്വിങ്കിള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.





0 Comments