Breaking...

9/recent/ticker-posts

Header Ads Widget

നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ് നാല് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു.



നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണ് നാല് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. മാഞ്ഞൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ തോപ്പില്‍ ടോമിച്ചന്റെ  വീടിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. അപകടത്തില്‍ പരിക്കേറ്റ 4 അന്യസംസ്ഥാന തൊഴിലാളികളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട മൂന്നുപേരെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷപ്പെടുത്തി. നാലാമത്തെയാളെ കടുത്തുരുത്തിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷപ്പെടുത്തിയത്. ഇയാള്‍ക്ക് കാര്യമായ പരിക്ക് ഉണ്ട്. മറ്റു മൂന്നു തൊഴിലാളികളും നിസ്സാര പരിക്കുകളോടെ  രക്ഷപ്പെട്ടു. തൊഴിലാളികള്‍ പശ്ചിമ ബംഗാള്‍ ബാലഗ്രാം സ്വദേശികളാണ്. വീടിന്റെ തേപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം. അശാസ്ത്രീയമായ നിര്‍മ്മാണമാണ് അപകടത്തിന് കാരണമായത് .




Post a Comment

0 Comments