Breaking...

9/recent/ticker-posts

Header Ads Widget

താലപ്പൊലി ഘോഷയാത്ര ഭക്തിസാന്ദ്രമായി.



മാഞ്ഞൂര്‍ വേലച്ചേരി രുധിരമാല  ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവത്തോട് അനുബന്ധിച്ച് ശനിയാഴ്ച നടത്തിയ താലപ്പൊലി ഘോഷയാത്ര ഭക്തിസാന്ദ്രമായി. മാഞ്ഞൂര്‍ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്നും  പുറപ്പെട്ട താലപ്പൊലി എതിരേല്‍പ്പ് രഥ ഘോഷയാത്ര , ചെണ്ടമേളങ്ങള്‍ കരകാട്ടം, മയില്‍ തെയ്യങ്ങള്‍, കൊട്ടക്കാവടി,ഭഗവതി തെയ്യങ്ങള്‍, ശിവ കുടുംബം എന്നിവയുടെയും പമ്പ മേളത്തിന്റെയും  അകമ്പടിയോടെയാണ് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നത്. ദേവി നടയില്‍ നിറപറയും, ഭദ്രദീപവും തുടര്‍ന്ന് മഹാപ്രസാദ ഊട്ടും നടന്നു.   ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, കളമെഴുത്തും പാട്ട് എന്നിവയും നടന്നു.ഒമ്പതാം ഉത്സവ ദിനമായ ഞായറാഴ്ച രാത്രി ശ്രീഭൂതബലി തുടര്‍ന്ന് രാത്രി 10ന് പള്ളിവേട്ട, തുടങ്ങിയ ചടങ്ങുകള്‍ നടന്നു. പത്താമുദയ മഹോത്സവദിനമായ തിങ്കളാഴ്ച വിശേഷാല്‍ പൂജകള്‍, ഉച്ചയ്ക്ക് 12ന് സര്‍പ്പപൂജ, നൂറും പാലും സമര്‍പ്പണം വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും തുടര്‍ന്ന് 6.30 ന് ആറാട്ട് പുറപ്പാട്, 7.15ന് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രക്കടവില്‍ ആറാട്ടും നടക്കും. രാത്രി 8.30 ന് ആറാട്ടെതിരേല്‍പ്, കൊടിമരച്ചുവട്ടില്‍ പറവയ്പ് എന്നിവയും നടക്കും.




Post a Comment

0 Comments