Breaking...

9/recent/ticker-posts

Header Ads Widget

പത്താമുദയ മഹോത്സവത്തിന് കൊടിയേറി



മാഞ്ഞൂര്‍ വേലച്ചേരി രുദ്രമാല ഭഗവതി ക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പൂഞ്ഞാര്‍ ബാബു നാരായണന്‍ തന്ത്രികള്‍ കൊടിയേറ്റ് കര്‍മ്മത്തിന് മുഖ്യകാര്‍മികത്വം വഹിച്ചു. ഏപ്രില്‍ 15 മുതല്‍ 25 വരെ തീയതികളിലാണ് ചടങ്ങുകള്‍. ക്ഷേത്ര കലകള്‍ക്ക് പ്രാമുഖ്യം നല്‍കിയുള്ള കലാപരിപാടികളും വര്‍ണ്ണശബളമായ  ഘോഷയാത്രയും ഈ വര്‍ഷത്തെ ഉത്സവത്തിന്റെ പ്രത്യേകതയാണ്. കൊടിയേറ്റിനെ തുടര്‍ന്ന് കലശപൂജയും കലശാഭിഷവും ഉച്ച പൂജയും പ്രസാദമൂട്ടും  നടന്നു. വൈകിട്ട് ദീപാരാധനയും ഏഴിന് സര്‍പ്പ പൂജയും കളമെഴുത്തും പാട്ടും ഭസ്മക്കളവും ഉണ്ടായിരുന്നു. മേടം ഒന്നു മുതല്‍ പത്തുവരെ തീയതികളിലാണ് തിരുവുത്സവ ആഘോഷ ചടങ്ങുകള്‍ നടക്കുന്നത്. ശ്രീഭൂതബലിയും പള്ളിവേട്ടയും ഏപ്രില്‍ 23 നും ശ്രീഭൂതബലിയും ആറാട്ട് എതിരേല്‍പ്പും ഏപ്രില്‍ 24 നും നടക്കും. പത്താം ഉത്സ വ ദിനമായ 24 ആം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് സര്‍പ്പ പൂജ, നൂറും പാലും, വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും. വൈകിട്ട് 6.30ന് ആറാട്ട് പുറപ്പാട് ആരംഭിക്കും.




Post a Comment

0 Comments