നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു തകര്‍ന്നു. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ വെട്ടിമുകള്‍ ഭാഗത്ത് രാവിലെ എട്ടരയോടെയായിരുന്നു അപകടം. റോഡില്‍ നിന്നും തെന്നി മാറിയ കാര്‍ പാതയോരത്തെ ഓടയിലേക്ക് ഇടിച്ചിറങ്ങിയ ശേഷം മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. കാറോടിച്ചിരുന്ന അധ്യാപിക നിസാര പരിക്കുളോടെ രക്ഷപെട്ടു. ഇടിയുടെ ആഘാതത്തെ തുടര്‍ന്ന് എയര്‍ബാഗ് പ്രവര്‍ത്തിച്ചത് കൊണ്ട് വലിയ അപകടം വഴിമാറി.





0 Comments