ലോക ഹോമിയോപ്പതി ദിനത്തോട് അനുബന്ധിച്ച് കരൂര്‍ ഗ്രാമപഞ്ചായത്ത് കുടക്കച്ചിറ ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണവും സൗജന്യ യോഗ പരിശീലന ക്ലാസ്സ് ഉദ്ഘാടനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ആയുഷ് മിഷനും ഹോമിയോപ്പതി വകുപ്പും സംയുക്തമായാണ് സൗജന്യ യോഗ പരിശീലനം നടത്തുന്നത്. കുടക്കച്ചിറ സാംസ്‌ക്കാരിക നിലയത്തില്‍ നടന്ന യോഗത്തില്‍ കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അധ്യക്ഷയായിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍, കുടക്കച്ചിറ സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. തോമസ് മഠത്തിപ്പറമ്പില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജിന്‍സി കുര്യാക്കോസ്, യോഗ ഇന്‍സ്ട്രക്ടര്‍ അമൃത ദാസ്, കരൂര്‍ വാര്‍ഡ് മെമ്പര്‍ സാജു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments