Breaking...

9/recent/ticker-posts

Header Ads Widget

ആം ആദ്മി പാര്‍ട്ടി കോട്ടയം ജില്ലാ തല മണ്ഡലം വോളണ്ടിയര്‍ ക്യാമ്പ് മേയ് 7 ന് നടക്കും



ആം ആദ്മി പാര്‍ട്ടി കോട്ടയം ജില്ലാ തല മണ്ഡലം വോളണ്ടിയര്‍ ക്യാമ്പ്  മേയ് 7 ന് ഏറ്റുമാനൂര്‍ വ്യാപാരഭവനില്‍ നടക്കും. ജില്ലാ പ്രസിഡന്റ് ജോയ് ആനിത്തോട്ടം അദ്ധ്യക്ഷത വഹിക്കുന്ന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യൂ വില്‍സണ്‍ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് കമ്മിറ്റി രൂപം നല്‍കിയ അഞ്ചിന  കര്‍മ്മപരിപാടികളുടെ താഴെ തട്ട് മുതലുള്ള നടത്തിപ്പും ചുമതയും ക്യാമ്പില്‍ നിശ്ചയിച്ചു നല്‍കും.  കേരളത്തിന്റെ പതിവ്  കപട രാഷ്ട്രീയ ശൈലി മാറ്റിക്കുറിക്കാന്‍ കൂടി ആണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ ക്യാംപെയിന്‍ സംവിധാനം മെച്ചപ്പെടുത്തും. വനിതാ, യുവജന, കര്‍ഷക തൊഴിലാളികള്‍ക്കും, പാര്‍ട്ടിയില്‍ വലിയ പ്രാമുഖ്യം നല്‍കും. കൊടിയ വര്‍ഗീയത, കേന്ദ്ര - സംസ്ഥാന അഴിമതി കഥകള്‍ ഒക്കെ കേട്ടും കണ്ടും മടുത്ത  സാധാരണക്കാരായ കേരള ജനതക്ക് ആശ്വാസമാകാന്‍ ആം അദ്മി പാര്‍ട്ടിക്ക് മാത്രമേ കഴിയു എന്ന സത്യം വെളിപ്പെടുത്തി മുന്നോട്ടു പോകുക എന്നത് ആയിരിക്കും ഈ ക്യാമ്പിന്റെ മുഖ്യ ലക്ഷ്യമെന്ന് ഭാരവാഹികളായ, ജോയ് ആനിത്തോട്ടം, ബിനോയ് പുല്ലത്തില്‍, ബോബന്‍ ജോര്‍ജ് തോട്ടത്തില്‍, അഭിലാഷ് കുര്യന്‍ പ്ലാമ്പറമ്പില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments