Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീ എഡിഎസ് വാര്‍ഷികാഘോഷം



കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കുടുംബശ്രീ എഡിഎസ് വാര്‍ഷികാഘോഷം കെഴുവംകുളം  ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ നടന്നു. കുടുംബശ്രീ അംഗങ്ങള്‍ പങ്കെടുത്ത സാംസ്‌കാരിക ഘോഷയാത്രയോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത് സമ്മേളനത്തില്‍ കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  രാജേഷ് ബി അധ്യക്ഷനായിരുന്നു. ജില്ലാ ജഡ്ജി  ജോഷി ജോണ്‍ ചാവേലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാര്‍ഡിലെ ഏറ്റവും മികച്ച കര്‍ഷക ഏലമ്മ വര്‍ക്കിയേയും വാര്‍ഡിലെ ഏറ്റവും മുതിര്‍ന്ന കുടുംബശ്രീ അംഗംസുമ തങ്കപ്പനെയും പൊന്നാട അണിയിച്ച് ആദരിച്ചു.സിഡിഎസ് ചെയര്‍പേഴ്‌സണ്‍  രമ്യ രാജേഷ്  പതിമൂന്നാം വാര്‍ഡ് മെമ്പര്‍  ലീലാമ്മ ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിതാ വിനോദ് പഞ്ചായത്തംഗങ്ങളായ, മഞ്ജു ദിലീപ്  ഗോപി കെ ആര്‍, ADS മെമ്പര്‍ ഏലമ്മ വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു. കൊഴുവനാല്‍ സിഡിഎസ് കമ്മ്യൂണിറ്റി കൗണ്‍സിലര്‍  രാജി, ജെന്‍ഡര്‍ അവബോധന ക്ലാസ് നയിച്ചു. എഡിഎസ് സെക്രട്ടറി സരിത രതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളുടെയും ബാലസഭാ കുട്ടികളുടെയും വിവിധ കലാപരിപാടികളുംനടന്നു




Post a Comment

0 Comments