ആതിരയുടെ ആത്മഹത്യയ്ക്കിടയ്ക്കിയ പ്രതി അരുണ്‍ വിദ്യാധരനെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അഖില കേരള വിശ്വകര്‍മ്മസഭ വൈക്കം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് അഖില കേരള വിശ്വകര്‍മ്മസഭ വൈക്കം താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് പി.ജി.ശിവദാസ് ഉദ്ഘാടനം ചെയ്തു. യുവജന വിഭാഗം സംസ്ഥാന നേതാക്കളായ വിമല്‍ പി.ജി, വി.എസ്.നിതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.ആര്‍. സതീഷ്, എം.കെ. സോമശേഖരന്‍, ജി.എസ്.സാബു, കുമാരി ടീച്ചര്‍ തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്‍കി. പ്രതിഷേധ മാര്‍ച്ച് സ്റ്റേഷനില്‍ മുന്നില്‍ ബാരിക്കേഡുകള്‍ തീര്‍ത്തു പോലീസ് തടഞ്ഞു. പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് പ്രതിയെ മരിച്ച നിലയില്‍ കാഞ്ഞങ്ങാട് ലോഡ്ജില്‍കണ്ടെത്തിയത്.





0 Comments