Breaking...

9/recent/ticker-posts

Header Ads Widget

ആംബുലന്‍സ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരണമടഞ്ഞു.



എരുമേലിയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ കൊഴുവനാല്‍ സ്വദേശിയായ യുവാവ് മരണമടഞ്ഞു. എരുമേലി ചെമ്പകപ്പാറയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ആംബുലന്‍സാണ മരത്തിലിടിച്ചത്. കാഞ്ഞിരപ്പള്ളി ആര്‍.എ.സി  ഓഫീസിലെ അറ്റന്‍ഡര്‍  കൊഴുവനാല്‍ ശങ്കര്‍ ഭവനം വീട്ടില്‍ ഗോകുല്‍ ശങ്കര്‍ ( 34 ) ആണ് മരണമടഞ്ഞത്. പരിക്കേറ്റ മറ്റു രണ്ടു പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:45 ഓടെയായിരുന്നു  അപകടം. വിവിധ ആശുപത്രിയിലേക്ക് മരുന്ന് എത്തിക്കുന്ന വെറ്റിനറി വിഭാഗത്തിന്റെ ആംബുലന്‍സ് മുക്കൂട്ടുതറ  മൃഗാശുപത്രിയില്‍  മരുന്ന് നല്‍കിയതിന് ശേഷം എരുമേലി ആശുപത്രിയിലേക്ക് മരുന്നുമായി എത്തുന്നതിനിടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് മൂന്ന് പേരേയും  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവേശിപ്പിക്കുകയായിരുന്നു. ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരായ ബിജു തോമസ്, അജിമോന്‍ എന്നിവരാണ് ചികില്‍സയില്‍കഴിയുന്നത്.




Post a Comment

0 Comments