അരീക്കര സെന്റ് റോക്കീസ് ഇടവക ദേവാലയത്തിലെ, വേദപാഠം വാര്‍ഷികവും, കൂടാരയോഗങ്ങളുടെ വാര്‍ഷികവും ഇടവക ദിനാചരണവും തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ മൂല്യങ്ങള്‍ സമൂഹത്തില്‍ എല്ലാവര്‍ക്കും മാതൃകയാകണമെന്നും ഈ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുവാന്‍ ഇടവകയിലെ കൂടാരയോഗങ്ങള്‍ സഹായിക്കുമെന്നും തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. ഇടവക വികാരി ഫാദര്‍ സ്റ്റാനി ഇടത്തിപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. ഇടവകയിലെ ഇരുപത് കൂടാരയോഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.കലാ മത്സരങ്ങള്‍, കായിക മത്സരങ്ങള്‍, ക്വിസ് മത്സരം എന്നിവയ്ക്ക് ജോസഫ് മരുതനാടിയില്‍, ജിബി പരപ്പനാട്ട്, സിസ്റ്റര്‍ ഹര്‍ഷ, ബിജു മുണ്ടത്താനത്ത്, അബ്രഹാം തോട്ടപ്പള്ളി, സ്റ്റീഫന്‍ കരിമ്പട പുത്തന്‍പുരയില്‍, സിജോ പാണ്ടിയാംകുന്നേല്‍, അനുമോള്‍ സാജു, നിയാ സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ മത്സരങ്ങളില്‍ ഇടവകയിലെ തൊണ്ണൂറ് വയസ്സിന് മുകളില്‍ പ്രായമുള്ള മാതാപിതാക്കള്‍ പങ്കെടുത്തത് ശ്രദ്ധേയമായി. ഉഴവൂര്‍ ഫൊറോന വികാരി ഫാദര്‍ തോമസ് ആനിമൂട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജോണിസ് പി സ്റ്റീഫന്‍, സണ്ണി പുതിയിടം, ഫാദര്‍ എബിന്‍ കുന്നപ്പള്ളിയില്‍, ഫാദര്‍ ജെയ്‌സ് നീലനിരപ്പേല്‍, ജോസ് പാണ്ടിയാംകുന്നേല്‍, ജിനോ തോമസ്, ലൈബി സ്റ്റീഫന്‍ എന്നിവര്‍പ്രസംഗിച്ചു.
0 Comments