കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദന മരണപ്പെട്ട സംഭവത്തില്‍ പോലീസിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കേരളത്തിന്റെ ആഭ്യന്തരമന്ത്രിയുടെയും പോലീസിന്റെയും അനാസ്ഥകൊണ്ടാണ് ഡ്യൂട്ടിക്കിടെ ഡോ. വന്ദന കുത്തേറ്റ് മരിച്ചതെന്നു ബിജെപി നേതാക്കള്‍ ആരോപിച്ചു. ഇതിനു മറുപടി പറയേണ്ടത് കേരള സര്‍ക്കാര്‍ ആണന്ന് ആരോപിച്ചുകൊണ്ട് ബിജെപിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ചിന് ബിജെപി നേതാക്കളായ കെ. ആര്‍.ഗിരീഷ് കുമാര്‍, പി.സി. രാജേഷ്, അശ്വന്ത് മാമലശ്ശേരി, ബിജു സെബാസ്റ്റ്യന്‍, എം.പി. ബാബു, വിനോദ് കുമാര്‍, സത്യരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments