Breaking...

9/recent/ticker-posts

Header Ads Widget

പാറോലിക്കല്‍ കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട കാറും, ബൈക്കും, കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു.



എം.സി റോഡില്‍ പാറോലിക്കല്‍ കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട കാറും, ബൈക്കും, കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികനായ വയനാട് സ്വദേശിയ്ക്കും ബസ് യാത്രക്കാരിയ്ക്കും പരിക്കേറ്റു. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ സ്വകാര്യ ആശുപത്രിയിലും, മുഖത്തും കണ്ണിനും പരിക്കേറ്റ ബസ് യാത്രക്കാരിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട് കാറും നിയന്ത്രണം വിട്ട ബൈക്കും തമ്മില്‍ ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക്, കെ.എസ്.ആര്‍.ടി.സി ബസ്സിന് അടിയിലേക്ക് മറിയുകയും ബൈക്ക് യാത്രികന്‍ തെറിച്ചു വീഴുകയും ആയിരുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. തുടര്‍ന്ന് എം.സി റോഡില്‍ ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടു.




Post a Comment

0 Comments