Breaking...

9/recent/ticker-posts

Header Ads Widget

തട്ടുകടയില്‍ നിന്നും പൊറോട്ട കിട്ടാന്‍ താമസമുണ്ടായതിന്റെ പേരില്‍ അടിപിടി



തട്ടുകടയില്‍ നിന്നും പൊറോട്ട  കിട്ടാന്‍ താമസമുണ്ടായതിന്റെ പേരില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവും കടക്കാരുമായി വാക്കുതര്‍ക്കവും അടിപിടിയും. കാരിത്താസ് ജംഗ്ഷനിലെ തീപ്പൊരി തട്ടുകടയില്‍ കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് അടിപിടിയുണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പൊറോട്ട കഴിക്കാന്‍ എത്തിയ ആളോട് താമസമുണ്ടെന്ന് കടയുടമ പറയുകയും  ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തര്‍ക്കo ആക്രമണത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തില്‍ കടയുടമയുടെയും ഭക്ഷണം കഴിക്കാന്‍ എത്തിയ ആളുടെയും ഭാഗത്ത് കൂടുതല്‍ സുഹൃത്തുക്കള്‍ എത്തിച്ചേര്‍ന്നതോടെ രംഗം വഷളാവുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ എത്തിയ ആളുടെ കണ്ണില്‍ മുളകുപൊടി വിതറിയതായും തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ കടയുടമയ്ക്ക് കമ്പി വടിക്ക് അടിയേറ്റതായും ആണ് പറയുന്നത്. സംഭവം അറിഞ്ഞ ഉടന്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും കൂടുതല്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതികള്‍ നിയന്ത്രിക്കുകയായിരുന്നു. മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




Post a Comment

0 Comments