കുറവിലങ്ങാട് കോഴയില്‍ സയന്‍സ് സിറ്റിയുടെ ഉദ്ഘാടനം ഈ മാസം തന്നെ നടത്തുമെന്ന് ജോസ് കെ മാണി എംപി. പറഞ്ഞു. ഉദ്ഘാടനം നടക്കും എന്നറിഞ്ഞതോടെ പത്തുവര്‍ഷക്കാലമായി അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കാതെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സഹകരിക്കാന്‍ മനസ്സ് കാണിക്കാത്തവരും അവിടം സന്ദര്‍ശിക്കുവാനും കാണുവാനും എത്തി എന്നുള്ളതും ശ്രദ്ധേയമാണെന്ന് ജോസ് K മാണി പറഞ്ഞു. ബൃഹത് പദ്ധതികള്‍ നാടിനായി കൊണ്ടുവരുക എന്നുള്ളതല്ലാതെ അതിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. സയന്‍സ് സിറ്റി സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞ ദിവസം കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫും, ഫ്രാന്‍സിസ് ജോര്‍ജ് എംപിയും എത്തിയ സമയം ഉദ്യോഗസ്ഥര്‍ ആരുമില്ലാതെ വരികയും സ്ഥാപനം അടഞ്ഞ നിലയില്‍ കിടന്നതും മാധ്യമ വാര്‍ത്ത ആയതിന്റെ പ്രതികരണം ആയാണ് ജോസ് കെ മാണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
0 Comments