Breaking...

9/recent/ticker-posts

Header Ads Widget

ചൂണ്ടച്ചേരി സെന്റ് ജോസഫ് എന്‍ജിനീയറിങ് കോളേജില്‍ മെഗാ തൊഴില്‍ മേള മേയ് 6ന്



എസ്.എം.വൈ.എം പാലാ രൂപതയുടെ നേതൃത്വത്തില്‍ ചൂണ്ടച്ചേരി സെന്റ് ജോസഫ്  എന്‍ജിനീയറിങ് കോളേജില്‍ മെഗാ തൊഴില്‍ മേള മേയ് 6ന് നടക്കും. 50 ലധികം കമ്പനികള്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും പത്താം ക്ലാസ്  മുതല്‍ മുകളിലേക്ക് വിദ്യാഭ്യാസമുള്ള എല്ലാ യുവതി-യുവാക്കള്‍ക്കും തൊഴില്‍മേളയില്‍ പങ്കെടുക്കാവുന്നതാണ്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വേണ്ടി കരിയര്‍ ഗൈഡന്‍സ് ക്ലാസും ശനിയാഴ്ച രാവിലെ 11 മണിക്ക് നടത്തപെടുന്നു.  +2, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി വിദ്യാഭ്യാസ- ബിസിനസ് എക്‌സ്‌പോയും നടത്തപ്പെടും. ഉദ്യോഗാര്‍ത്ഥികളും  ചൂണ്ടച്ചേരി സെന്റ് ജോസഫ്  എന്‍ജിനീയറിങ് കോളേജില്‍ നടക്കുന്ന മേളയില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍അഭ്യര്‍ത്ഥിച്ചു




Post a Comment

0 Comments